ഉദയലാൽ, ഷറഫുദീൻ
ആര്യനാട്: എക്സൈസ് സംഘം കൊണ്ണിയൂർ ചക്കിപ്പാറയിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഓട്ടോറിക്ഷയിൽ കടത്തിയ 1.160 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊണ്ണിയൂർ സ്വദേശി വിലങ്ങൻ ഷറഫ് എന്ന ഷറഫുദീൻ (56), പുനലാൽ മാതളംപാറ സ്വദേശി ഉദയൻ എന്ന ഉദയലാൽ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളനാട്, പുനലാൽ ഭാഗങ്ങളിൽ ചില്ലറവില്പനക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. മാസങ്ങളായി വെള്ളനാട് കണ്ണമ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ചെറിയ അളവിൽ കഞ്ചാവുമായി ചില യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിവന്ന നിരീക്ഷണത്തിനു ശേഷമാണ് പ്രതികളെ കുടുക്കിയത്. ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് എക്സൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.