അമ്മു, അനൂപ്
മണ്ണാര്‍ക്കാട്: തെങ്കര കനാല്‍പ്പാലത്തുനിന്ന് അഞ്ച് ഗ്രാം മെത്താഫിറ്റമിന്‍ സഹിതം യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. തെങ്കര മേലാമുറി കാഞ്ഞിരപ്പാറയില്‍ സിന്‍ജോ സിജി (27) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ എം.ബി. രാജേഷിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എം. അജാസുദ്ദീനും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തെങ്കര കനാല്പ്പാലത്തിനുസമീപം ബൈക്കില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കാണുകയായിരുന്നു. പരിശോധനയില്‍ മെത്താഫിറ്റമിന്‍ കണ്ടെടുത്തു. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു.
എ.എസ്.ഐ സീന, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അഷറഫ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങായ ഷാഫി, ബിജുമോന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പട്ടാമ്പി: ഓട്ടോയിൽ കടത്തുന്നതിനിടെ 1.23 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൊപ്പം മണ്ണേങ്കോട് ഇടനിലക്കാട്ടിൽ മമ്മു(46)വിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെ മുതുതല പറക്കാട് നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശത്തിൽ ഷൊർണൂർ ഡിവൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, സബ് ഇൻസ്പെക്ടർ കെ.മണികണ്ഠൻ, പ്രൊബേഷൻ ഇൻസ്പെക്ടർ ശ്രീരാഗ്, സബ് എസ്.സി.പി. ഒ. ജയകുമാർ, സി.പി.ഒ ബിജുമോൻ എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
പട്ടാമ്പി: വല്ലപ്പുഴ ചെറുകോട്ട് സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആതവനാട് പള്ളിക്കാട്ടിൽ ഹൗസ് അനൂപ് എന്ന സൽമാനെയാണ് (36) പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസിൽ ഒരാൾ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 30നാണ് ഓങ്ങല്ലൂരിൽ നിന്ന് ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങുകയായിരുന്ന രാജി എന്ന സ്ത്രീയെ ബൈക്കിൽ പിന്തുടർന്ന് മാല കവർന്നത്. കുറച്ചുദൂരം പിന്നിട്ടപ്പോൾ വണ്ടി ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.