ര​വീ​ഷ് കു​മാ​ർ

ലഹരിക്കടത്ത്: മുഖ്യകണ്ണിയെ ഡല്‍ഹിയില്‍നിന്ന് പിടികൂടി

കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എൻജിനീയര്‍ വയനാട് പൊലീസിന്റെ പിടിയില്‍.

ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാറിനെ(28)യാണ് സാഹസിക ഓപറേഷനൊടുവില്‍ ഡല്‍ഹിയില്‍നിന്ന് പോലീസ് പിടികൂടിയയത്. ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ സൗത്ത് ന്യൂ ഡല്‍ഹി കാണ്‍പൂരിലെ രാജുപാര്‍ക്ക് എന്ന സ്ഥലത്ത് വെച്ചാണ് ബുധനാഴ്ച പുലര്‍ച്ച പ്രതിയെ പിടികൂടിയത്.

തിരുനെല്ലി സ്‌റ്റേഷനിലെ ലഹരി കേസില്‍ റിമാൻഡിൽ കഴിഞ്ഞുവരവേ 10 ദിവസത്തെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാളെ വയനാട് സൈബര്‍ സെല്ലും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് വലയിലാക്കിയത്. ലഹരിക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. 

Tags:    
News Summary - Drug smuggling: Main suspect arrested from Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.