സുൽത്താൻ ബത്തേരി: അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി കേരള-കർണാടക എക്സൈസ് ഓഫിസർമാരുടെ യോഗം നടന്നു. ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തുന്നതിനും വാഹന പരിശോധന കർശനമാക്കുന്നതിനും തീരുമാനിച്ചു. അതിർത്തി പ്രദേശങ്ങളിലെ ഓഫിസർമാരെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങൾ കൈമാറുന്നതിന് ധാരണയായി. അന്തർ സംസ്ഥാന കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും അവരുടെ കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം അന്വേഷിക്കുന്നതിനും തീരുമാനിച്ചു.
ചാമരാജ് നഗർ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ഓഫിസിൽ ചേർന്ന യോഗത്തിൽ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ശ്രീനിവാസൻ ആമുഖ പ്രഭാഷണം നടത്തി.
വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ.എസ്. ഷാജി വിഷയമവതരിപ്പിച്ചു. യോഗത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
ഗുണ്ടൽപേട്ട് എക്സൈസ് ഇൻസ്പെക്ടർ ശാലു രാജു, ചാമരാജ് നഗർ എക്സൈസ് ഇൻസ്പെക്ടർ എം.പി. ഉമാശങ്കര, ഗുണ്ടൽപേട്ട് എക്സൈസ് റേഞ്ച് സബ് ഇൻസ്പെക്ടർ ഹനുവന്ധ സിങ്, ചാമരാജ് നഗർ എക്സൈസ് റേഞ്ച് സബ് ഇൻസ്പെക്ടർ സുമിത്ര എന്നിവർ പങ്കെടുത്തു. എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എം.ഡി. മോഹൻകുമാർ സ്വാഗതവും വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.