മട്ടാഞ്ചേരി: ലഹരി മരുന്ന് വിൽപന ശൃംഖലയിലെ പ്രധാന കണ്ണികളായ രണ്ടുയുവാക്കളെ കൂടി മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഇടക്കൊച്ചി വലിയ കുളം റോഡിൽ ജോസഫ് പ്രിൻസ് അമരേഷ് (25), ആലുവ അയ്യമ്പുഴ സ്വദേശി സോണി ടോമി (25) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ്, പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം അരക്കിലോ തൂക്കം വരുന്ന രാസലഹരിയുമായി മട്ടാഞ്ചേരി സ്വദേശി ശ്രീനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് ലഹരി മരുന്ന് ശൃംഖലയിലെ ഇടനിലക്കാരയെയും ലഹരി വിൽപനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി കൈകാര്യം ചെയ്യുന്നയാളെയും കുറിച്ച് മനസിലാക്കാനുമായത്. എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, ശ്രീജിത്ത്,സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.