മുഹമ്മദ് ഫാരിസ്, ഫാഹിസ് റഹ്മാൻ
കോഴിക്കോട്: മാളുകളും ടർഫുകളും കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന രണ്ടുപേർ പിടിയിൽ. പൊക്കുന്ന് കുറ്റിയിൽതാഴം സ്വദേശി പള്ളിക്കണ്ടി ഹൗസിൽ മുഹമ്മദ് ഫാരിസ് (29), കുണ്ടുങ്ങൽ നടയിലത്ത് പറമ്പിൽ ഫാഹിസ് റഹ്മാൻ (30) എന്നിവരെയാണ് 16 ഗ്രാം എം.ഡി.എം.എയുമായി നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും എസ്.ഐ ജഗ് മോഹൻദത്തിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്.
പാളയം ഭാഗത്ത് ലഹരി വിൽപന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. മുഹമ്മദ് ഫാരിസ് 2022ൽ ലഹരിക്കേസിൽ എക്സൈസ് പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.