കാറിടിച്ച് വീട്ടമ്മ മരിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ

പൊൻകുന്നം: കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊറ്റപള്ളി പുത്തൻപുരയിൽ ജയപ്രദീപാണ് (21) പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ പൊൻകുന്നം-പാലാ റോഡിൽ എലിക്കുളം ഭാഗത്ത് നടന്നുപോകുകയായിരുന്ന വീട്ടമ്മയെ ഇയാൾ ഓടിച്ച കാര്‍ ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു.

അപകടത്തെ തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തുകയും എസ്.എച്ച്.ഒ എൻ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags:    
News Summary - Driver arrested in case of death of housewife after being hit by car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.