കൊല്ലപ്പെട്ട അഭിഷേക്
സ്ത്രീധന തർക്കം; ഭാര്യാസഹോദരനെ ഭർത്താവ് കൊലപ്പെടുത്തി
ബംഗളൂരു: സ്ത്രീധനം സംബന്ധിച്ച തർക്കത്തെ തുടർന്ന് മൈസൂരുവിൽ ഭാര്യാസഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുവെമ്പു നഗറിൽ കഴിഞ്ഞദിവസമാണ് സംഭവം. അഭിഷേക് (27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
അഭിഷേകും സഹോദരീഭർത്താവായ രവിചന്ദ്രയും തമ്മിൽ വഴക്ക് നടന്നിരുന്നു. ഭാര്യ ദിവ്യയെ ദിവസവും സ്ത്രീധനത്തിന്റെ പേരിൽ രവിചന്ദ്ര ഉപദ്രവിക്കാറുണ്ടായിരുന്നു. അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സംഭവദിവസം രവിചന്ദ്ര ഭാര്യയുമായി വഴക്കിട്ടത്. ഇതോടെ ദിവ്യയുടെ സഹോദരൻ അഭിഷേകിനെയും വീട്ടുകാരെയും വിളിച്ചുവരുത്തി. അഭിഷേക് വീട്ടിൽ എത്തിയതോടെ വാതിൽ അടച്ച ശേഷം കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു.
ഭാര്യാമാതാവ് ഭാഗ്യമ്മയെയും ഭാര്യയുടെ ഇളയ സഹോദരിയെയും രവിചന്ദ്ര മർദിക്കുകയും ചെയ്തു. നാലുവർഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. സ്ത്രീധനവും രവിചന്ദ്രക്ക് കൈമാറിയിരുന്നു. എന്നാൽ, ആറു മാസത്തിനുശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ ഭാര്യയെ ഉപദ്രവിക്കൽ പതിവാക്കി. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ലെന്ന് അഭിഷേകിന്റെ കുടുംബം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.