നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ ദിലീപിന് അന്വേഷണ സംഘം നോട്ടീസ് നൽകും.
ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയെങ്കിലും ദിലീപിനെ ഇതുവരെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നില്ല. അഞ്ച് വർഷത്തിന് ശേഷമാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്.
കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചിട്ട് രണ്ട് മാസമായെങ്കിലും മറ്റ് തെളിവുകൾ ശേഖരിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഏറ്റവും ഒടുവിൽ ദിലീപിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
വധഗൂഢാലോചന കേസിൽ ദിലീപിനെ ചോദ്യം ചെയ്യാൻ ഹൈകോടതി മൂന്നു ദിവസം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.