കോവിഡ്​ മാനസിക സമ്മർദ്ദം; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 61കാരനായ ഡോക്​ടർ

കാൺപൂർ: കോവിഡ്​ 19​െന തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 61കാരനായ ഡോക്​ടർ. ഉത്തർപ്രദേശിലെ കല്യാൺപൂരിലാണ്​ സംഭവം.

സ്വകാര്യ മെഡിക്കൽ കോളജിൽ ഫോറൻസിക്​ മെഡിസിൻ വകുപ്പിന്‍റെ തലവനാണ്​ സുഷീൽ കുമാർ. വെള്ളിയാഴ്ച വൈകിട്ട്​ സുഷീൽ തന്‍റെ ഇരട്ട സഹോദരനായ സുനിലിന്​ ഒരു സന്ദേശം അറിയിച്ചിരുന്നു. കൊലപാതക വിവരം പൊലീസിൽ അറിയിക്കണമെന്നായിരുന്നു സന്ദേശം.

മെസേജ്​ ലഭിച്ച ഉടൻതന്നെ സുനിൽ ​സഹോദരന്‍റെ വീട്ടിലെത്തി. പുറത്തുനിന്ന്​ പൂട്ടിയ നിലയിലായിരുന്നു വീട്​. അപാർട്ട്​മെന്‍റിന്‍റെ സെക്യൂരിറ്റിയുടെ സഹായത്തോടെ പൂട്ട്​ പൊളിച്ച്​ വീടിന്​ അകത്ത്​ കടന്നപ്പോൾ സഹോദരന്‍റെ ഭാര്യയെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

48കാരിയായ ചന്ദ്രപ്ര​ഭ, എൻജിനീയറിങ്​ വിദ്യാർഥിയായ ശിഖർ സിങ്​, ഹൈസ്​കൂൾ വിദ്യാർഥിയായ ഖുഷി സിങ്​ എന്നിവരാണ്​ മരിച്ചത്​. ഉടൻ തന്നെ സുനിൽ കൊലപാതക വിവരം പൊലീസിനെ അറിയിച്ചു. 

കോവിഡുമായി ബന്ധപ്പെട്ട്​ സുശീൽ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി സുനിൽ പറഞ്ഞു. മൂന്നുപേർക്കും ലഹരി കലർത്തിയ ചായ നൽകുകയും പിന്നീട്​ കൊലപ്പെടുത്തുകയുമായിരുന്നു. ചുറ്റികക്ക്​ അടിച്ചാണ്​ ചന്ദ്രപ്ര​ഭയെ കൊലപ്പെടുത്തിയത്​. ശിഖറിനെയും ഖുഷിയെയും കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തുകയായിരുന്ന​ുവെന്നും പൊലീസ്​ കമീഷണർ അസിം അരുൺ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ്​ മൂവരും കൊല്ലപ്പെട്ടതെന്നും പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം അറിയാനാകൂവെന്നും പൊലീസ്​ പറഞ്ഞു.

സംഭവ സ്​ഥലത്തുനിന്ന്​ സുശീലിന്‍റെ കുറി​പ്പ്​ പൊലീസ്​ കണ്ടെടുത്തു. താൻ വിഷാദരോഗിയാണെന്നും കുടുംബത്തെ മുഴുവൻ ബുദ്ധിമുട്ടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ ഒറ്റ നിമിഷം കൊണ്ട്​ എല്ലാ ബുദ്ധിമുട്ടുകളും അവസാനിക്കുമെന്നും കോവിഡ്​ 19ൽനിന്ന്​ ആരും മോചിതരാകാൻ പോകുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, പ്രതിയെ കണ്ടെത്താൻ അന്വേഷണം ഉൗർജ്ജിതമാക്കിയതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Depressed over Covid doctor kills wife children in Up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.