Posted On
date_range Updated On
date_range ഡൽഹിയിൽ ഡെലിവറി ബോയിയെ മർദിച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിൽ ഡെലിവറി ബോയിയെ രണ്ടുപേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. പങ്കജ് താക്കൂറാണ് മരിച്ചത്. രഞ്ജിത് നഗറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ മനീഷ് കുമാർ, ലാൽ ചന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ലാൽ ചന്ത് പ്രതികൾ സഞ്ചരിച്ച കാറിന് വഴിയൊരുക്കിയില്ലെന്നാരോപിച്ചായിരുന്നു മർദനം. ശനിയാഴ്ചയാണ് സംഭവം. അതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടുപേർ കാറിൽ നിന്നും പുറത്തിറങ്ങുന്നതും പങ്കജുമായി വാക് തർക്കത്തിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ പങ്കജിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.