മധു, ആതിര
Posted On
date_range Updated On
date_range വയോധികയെ മർദിച്ചു; ആദ്യം ഒത്തുതീർപ്പാക്കി, വാർത്തയായതോടെ കേസെടുത്തു, മകനും മരുമകളും പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം, കാലടിയിൽ വയോധികയെ ക്രൂരമായി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. കാലടി ടി.സി. 50/540 വീട്ടിൽ മധു (40), ഭാര്യ ആതിര (32) എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. കാലടി മരുതൂർക്കടവ് കുഞ്ചുവീട് ലെയ്നിൽ താമസിക്കുന്ന സരസ്വതിയെയാണ് (73) ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ച് തലയിലും മുഖത്തും പരുക്കേൽപ്പിച്ചത്.
മർദനത്തിൽ സരസ്വതിയുടെ ചുണ്ടിലും തലയിലും മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മർദനത്തിന് ശേഷം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് കേസ് ഒത്തുതീർപ്പാക്കുകയുമായിരുന്നു. എന്നാൽ, വയോധികയെ മർദിച്ച വിവരം പുറത്തറിയുകയും വാർത്തയാകുകയും ചെയ്തതോടെ വീണ്ടും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പൊലീസ് എത്തി വീണ്ടും സരസ്വതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.