ഡൽഹി സർവകലാശാല പ്രഫസറുടെ ഭാര്യയുടെ കൊലപാതകം; ഡ്രൈവർ അറസ്​റ്റിൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രഫസർ വീരേന്ദർ കുമാറി​ന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർ രാകേഷ്​ അറസ്​റ്റിൽ. കഴുത്ത് ഞെരിച്ച് വൈദ്യുതാഘാതമേൽപിച്ചായിരുന്നു കൊല. വീട്ടിൽ നിന്ന്​ പുറത്താക്കിയതി​ന്‍റെ ദേഷ്യത്തിലാണ്​ 32കാരിയായ പിങ്കിയെ കൊലപ്പെടുത്തിയതെന്ന്​ പ്രതി പൊലീസിനോട്​ കുറ്റം സമ്മതിച്ചു.

ഡൽഹിയിലെ ബുരാരിയിൽ വെച്ചാണ്​ രാകേഷിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. റോഡരികിൽ പരിഭ്രമത്തോടെ ഇരിക്കുന്ന രാകേഷിനോട്​ പൊലീസുകാരൻ കാര്യം അന്വേഷിച്ചപ്പോഴാണ്​ കൊലപാതക വിവരം പുറത്തറിഞ്ഞത്​. താൻ സഹോദര ഭാര്യയെ പോലെ കരുതിയിരുന്ന പിങ്കിയെ കൊലപ്പെടുത്തിയതായി രാ​േകഷ്​ വെളിപ്പെടുത്തുകയായിരുന്നു.

ശാന്തി നഗറിലെ വീട്ടിലെത്തിയ പൊലീസ്​ മൃതദേഹം കണ്ടെടുത്തു. പിങ്കിയുടെ ഭർത്താവായ വീരേന്ദർ കുമാർ മൂന്ന്​ വർഷങ്ങൾക്ക്​ മുമ്പ്​ വീടി​ന്‍റെ മുകളിലെ നില രാകേഷിന്​ താമസത്തിനായി അനുവദിച്ച്​ കൊടുത്തിരുന്നു. തൊഴിൽരഹിതനായതിനാൽ വരുമാനം കണ്ടെത്താനായി ഒരു കാറും കുമാർ രാകേഷിന്​ നൽകി.

2021 ഫെബ്രുവരിയിൽ കുമാറും പിങ്കിയും വിവാഹിതരായി. സ്​ഥിര വരുമാനം ഇല്ലാതായി വാടക നൽകാൻ കഴിയാതെ വന്നതോടെ പിങ്കി രാകേഷിനെ വീട്ടിൽ നിന്ന്​ പുറത്താക്കി. കുമാർ വീട്ടിലില്ലാത്ത സമയത്താണ്​ രാ​േകഷ്​ കൊല നടത്തിയത്​.

Tags:    
News Summary - Delhi University Professor's Wife Murder case Driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.