ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ അധ്യാപിക കത്രികകൾ കൊണ്ട് ആക്രമിച്ച് സ്കൂളിന്റെ ബാൽകണിയിൽ നിന്ന് വലിച്ചെറിഞ്ഞു. ഡൽഹി സർക്കാർ സ്കൂളിലെ വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അധ്യാപികയായ ഗീത ദേശ് വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി നഗർ നിഗം ബാലിക വിദ്യാലയയിൽ രാവിലെ 11.15നാണ് സംഭവം. കത്രികകൾ കൊണ്ട് ആക്രമിച്ചതിനു ശേഷം വിദ്യാർഥിനിയായ വന്ദനയെ അധ്യാപിക കെട്ടിടത്തിന്റെ ഒന്നാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. കുട്ടിയെ മർദ്ദിക്കുന്നതിൽ നിന്ന് മറ്റൊരുധ്യാപികയായ റിയ ഗീതയെ തടയാൻ ശ്രമിച്ചിരുന്നു.
കുട്ടി തറയിൽ പതിച്ചപ്പോഴാണ് മറ്റുള്ളവർ വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ബാറാ ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.