ഡൽഹിയിൽ സൈനിക ഓഫിസറെന്ന് പറഞ്ഞ് കബളിപ്പിച്ച് ​ഡെലിവറി ജീവനക്കാരൻ ആശുപത്രി ജീവനക്കാരിയെ ബലാത്സംഗം ചെയ്തു

ന്യൂഡൽഹി: ആർമി ഓഫിസറെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ സൗഹൃദം സ്ഥാപിച്ച ഡെലിവറി ജീവനക്കാരൻ ഡൽഹിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന 27കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതി നൽകിയത്. ബലാത്സംഗം ചെയ്ത ആളുടെ പേര് ആരവ് മലിക് എന്നാ​ണെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത് എന്നും യുവതി പറഞ്ഞു.

ഏപ്രിൽ 30 മുതൽ സെപ്റ്റംബർ 27 വരെ ആരവ് യുവതിയുമായി ഇൻസ്റ്റഗ്രാം വഴിയും വാട്സ് ആപ് വഴിയും യുവതിയുമായി നിരന്തരം ബന്ധ​പ്പെട്ടിരുന്നു. കശ്മീരിലെ ലെഫ്റ്റനന്റ് ഓഫിസറാണ് താ​ൻ എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. സൈനിക യൂനിഫോമിലുള്ള വേഷങ്ങളും ആരവ് യുവതിക്ക് അയച്ചുകൊടുത്തിരുന്നു.

അതിനു പിന്നാലെ ആരവ് ഡൽഹിയിലെ ഛതർപൂരിലുള്ള യുവതിയുടെ വീട്ടിലെത്തുകയും ചെയ്തു. യുവതിക്ക് കഴിക്കാനായി എന്തോ നൽകിയതിനു ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ ബലാത്സംഗക്കുറ്റം ചുമത്തി ആരവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റിലെ ഡെലിവറി ജീവനക്കാരനാണ് ആര​വ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈൻ വഴി വാങ്ങിയ സൈനിക യൂനിഫോം ധരിച്ചാണ് യുവതിയെ കബളിപ്പിച്ചതെന്നും അയാൾ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു.

Tags:    
News Summary - Delhi hospital staffer alleges rape by delivery boy, claims he posed as Army officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.