പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

കവർച്ച കേസിലെ പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

കൊല്ലങ്കോട്: കവർച്ച കേസിൽ മുങ്ങിയ പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. നെന്മാറ അയിലൂർ പുളക്കൽ പറമ്പ് ജലീൽ (36), കുഴൽമന്ദം കുത്തനൂർ പടപ്പനാൽ പള്ളിമുക്ക് ഹൗസിൽ അബ്ദുറഹ്മാൻ (32) എന്നിവരാണ് പൊലീസിന്‍റെ വാഹന പരിശോധനക്കിടെ പിടിയിലായത്. ജലീൽ കവർച്ച ഉൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതാണ്. പ്രതികൾ കൊല്ലങ്കോട് മേഖലയിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ. വിപിൻദാസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പരിശോധന നടത്തി വരുകയായിരുന്നു.

ബൈക്കിന്‍റെ അറകൾ പരിശോധിച്ചപ്പോൾ വീടുകളിൽ കവർച്ച നടത്താനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ 2021 ഡിസംബറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച വാഹനമാണ് പിടികൂടുമ്പോൾ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പ്രതികൾ വാളയാറിലെ അമ്പലത്തിന്റെ ഭണ്ഡാരം കുത്തി പൊളിച്ച് വിഗ്രഹത്തിലെ സ്വർണമാല മോഷ്ടിച്ച കേസിലും തൃശ്ശൂർ കൊരട്ടിയിൽ ചർച്ചിൽ മോഷണം നടത്താൻ ശ്രമിച്ച കേസിലും കുറ്റസമ്മതം നടത്തി. അബ്ദുൽ റഹ്മാൻ മുമ്പ് നിരവധി മോഷണകേസുകളിൽ പ്രതിയാണ്. ഇരുവരുടെ പേരിലും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ കെ. ഷാഹുൽ, ആർ. രതീഷ, അക്സർ, എസ്. ജിജോ, മനോജ്, ഹോം ഗാർഡ് സുധീഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

Tags:    
News Summary - Defendants in robbery case arrested with stolen bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.