Posted On
date_range Updated On
date_range ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവ്
തിരൂർ: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൊന്നാനി നടുവിലെ വീട്ടിൽ ശ്രീനിവാസനെയാണ് (51) കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ സ്പെഷൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി.ആർ. ദിനേശാണ് പ്രതിക്ക് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.
പൊന്നാനി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന പി.ജി. അനൂപ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ മാജിദ അബ്ദുൽ മജീദ്, അയിഷ പി. ജമാൽ എന്നിവർ ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.