അ​ൻ​വ​ർ​ഷ

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

കാ​യം​കു​ളം: ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്​ പെ​രി​ങ്ങാ​ല മാ​രൂ​ത്ത​റ പ​ടീ​റ്റ​തി​ൽ അ​ൻ​വ​ർ​ഷാ​യാ​ണ് (22) പി​ടി​യി​ലാ​യ​ത്. ഡി​സം​ബ​ർ 27ന് ​കാ​യം​കു​ളം ബി​വ​റേ​ജ് ഷോ​പ്പി​ന് മു​ന്നി​ൽ വെ​ച്ചാ​ണ് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യ അ​മ്പാ​ടി​യെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ൻ​വ​ർ​ഷ കാ​യം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ബൈ​ക്ക് മോ​ഷ​ണ കേ​സി​ലും ഹ​രി​പ്പാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ മാ​ല പൊ​ട്ടി​ക്ക​ൽ കേ​സി​ലും പ്ര​തി​യാ​ണ്. കാ​യം​കു​ളം സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്. ഐ ​ഉ​ദ​യ​കു​മാ​ർ പൊ​ലീ​സു​കാ​രാ​യ ഷാ​ജ​ഹാ​ൻ, വി​ഷ്ണു, ദീ​പ​ക്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Defendant arrested for threatening lottery seller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.