ടിജോ തോമസ്
ചവറ: ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയ വിരോധത്തിൽ ബൈക്ക് യാത്രക്കാരനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന അവസാന പ്രതിയും പിടിയിലായി. മൂന്നാം പ്രതിയായ വടക്കുംതല കൊല്ലകയിൽ കല്ലേലിൽ ഹൗസിൽ ടിജോ തോമസിനെ (30) ആണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മന മേക്കാട് സെന്റ് ആന്റണീസ് ഡെയ്ലിൽ അഗസ്റ്റിനേയും ഇയാളുടെ ബന്ധുവായ ജോയൽ എന്ന യുവാവിനേയുമാണ് സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
അഗസ്റ്റിന്റെ ബൈക്ക് പ്രതികളുടെ ബൈക്കുമായി തട്ടിയതിലുളള വിരോധത്തിലാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ അഗസ്റ്റിൻ ചികിത്സയിലിരിക്കെ മരിച്ചു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിർദേശാനുസരണം ചവറ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.