ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു
ഇടുക്കി: ഇടുക്കിയിൽ പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫിസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം.
സന്തോഷും ശ്രീജയും തമ്മിൽ വിവാഹ മോചനത്തിനുള്ള കേസ് നിലനിൽക്കുകയായിരുന്നു. നാളെ ഇതിന്റെ വിധി വരാനിരിക്കെയാണ് സന്തോഷ് ശ്രീജയെ ആക്രമിച്ചത്. കുഴിത്തൊളു പോസ്റ്റ്ഓഫിസിലെ ജീവനക്കാരിയായ ശ്രീജ, ഭർത്താവുമായി പിണങ്ങി തൂക്കുപാലത്താണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ജോലിക്കായി ഓഫിസിലെത്തിയ ശ്രീജയെ സന്തോഷ് ഓഫിസിൽ നിന്നും വലിച്ചിറക്കി കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കൈയിൽ കരുതിയിരുന്ന തൂക്കി ചൂണ്ടി ഭയപ്പെടുത്തി ഓടിച്ച ശേഷം റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.