തോക്കിന്റെ പിൻഭാഗം കൊണ്ട് തലക്കടിച്ചു, ഭീഷണിപ്പെടുത്തി; വിവാഹ ഘോഷയാത്രക്കിടെ ദലിത് വരന് മർദ്ദനം

ആഗ്ര: വിവാഹ ഘോഷയാത്രക്കിടെ ദലിത് വരന് ജാതി അധിക്ഷേപം. യുവാവിനെ ജാതിയുടെ പേരിൽ മർദ്ദിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു. മാർച്ച് ആറിന് നടന്ന വിവാഹഘോഷയാത്രക്കിടയിലാണ് വരനായ വിശാലിന് മർദ്ദനമേറ്റത്. തുടർന്ന് മാർച്ച് ഏഴിന് പൊലീസിൽ പരാതി നൽകിയെങ്കിലും മാർച്ച് 10 നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വരന്റെ പിതാവ് അറിയിച്ചു.

വിവാഹ ഘോഷയാത്രക്കിടെ ഒരു സംഘം അവരുടെ വാഹനത്തിന് കടന്നുപോകുന്നതിനായി ഘോഷയാത്രയിലുള്ളവരെ അസഭ്യം പറയാൻ തുടങ്ങിയെന്നും ഡോ. ബി.ആർ. അംബേദ്കറുടെയും ഗൗതമ ബുദ്ധന്റെയും ചിത്രങ്ങൾ തകർത്തുവെന്നും വിശാലിന്റെ പിതാവ് മുകേഷ് കുമാർ പൊലീസിനോട് പറഞ്ഞു.

പ്രതികൾ വിശാലിനെ ആക്രമിക്കുകയും തോക്കിന്റെ പിൻഭാഗം കൊണ്ട് തലയിൽ അടിക്കുകയും ജാതി അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. വിവാഹം തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

മാർച്ച് 10 ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തതായി അസിസ്റ്റന്റ് പൊലീസ് കമീഷണർ ദേവേഷ് അറിയിച്ചു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 115 (2) (സ്വമേധയാ ഉപദ്രവിക്കൽ), 352 (സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ അപമാനം), 351 (1) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 324 (കുറ്റകൃത്യം), പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാ

Tags:    
News Summary - Dalit groom attacked, threatened during wedding procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.