Posted On
date_range Updated On
date_range അയോധ്യയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി
ലഖ്നോ: അയോധ്യയിലെ മഹാരാജ് ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോറ ബാബ ഗ്രാമത്തിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി.
ഉയർന്ന ജാതിയിൽ പെട്ട സോനു പാണ്ഡെയും കൂട്ടാളികളുമാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞത്.
കുറച്ചു ദിവസം മുമ്പ് സോനു പാണ്ഡെ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും നിരവധി തവണ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. നിരസിച്ചപ്പോൾ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുമെന്ന് പറഞ്ഞ് സോനു പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.