Posted On
date_range Updated On
date_range ശുചിമുറിയിൽ ഒളികാമറ: ജീവനക്കാരിയുടെ ദൃശ‍്യങ്ങൾ പകർത്താന്‍ ശ്രമിച്ച പ്രിന്‍റിങ് പ്രസ് ഉടമ പിടിയിൽ
തിരുവനന്തപുരം: ഓഫീസിലെ ശുചിമുറിയിൽ ഒളികാമറ വച്ച് ജീവനക്കാരിയുടെ ചിത്രങ്ങൾ പകർത്താന്‍ ശ്രമിച്ച പ്രിന്‍റിങ് പ്രസ് ഉടമ അറസ്റ്റിൽ. ശ്രീകാര്യം ചെക്കാലമുക്ക് സ്വദേശി രാഹുൽ പി അശോക്(38) ആണ് പിടിയിലായത്. മാർച്ചിൽ നടന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചെക്കാലമുക്കിൽ പ്രവർത്തിച്ചിരുന്ന പ്രതിയുടെ പ്രിന്‍റിങ് പ്രസിലെ ജീവനക്കാരി ശുചിമുറിയുടെ ഉള്ളിലെ വേസ്റ്റ് ബിന്നിനുള്ളിലാണ് കാമറ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.