പ്രതീകാത്മക ചിത്രം

അമൃത്സറിൽ ആം ആദ്മി പാർട്ടി നേതാവിന് വെടിയേറ്റു

അമൃത്സർ: പഞ്ചാബിലെ അമൃത്‌സറിൽ വ്യക്തി തർക്കത്തെ തുടർന്ന് പ്രാദേശിക ആം ആദ്മി പാർട്ടി (എ.എ.പി) നേതാവിന് വെടിയേറ്റു. ജയ്പാൽസിങ് ബാവുവാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ അദ്ദേഹം പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.

അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ തെരെരഞ്ഞെടുപ്പിൽ 42ആം വാർഡിൽ നിന്ന് ആം ആദ്മി പാർട്ടി ടിക്കറ്റിലാണ് ബാവു മത്സരിച്ചത്. വ്യക്തിവൈരാഗ്യമാണ് കുറ്റകൃത്യത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. ഏതാനും ചില സംഘർഷങ്ങളും അടിപിടികളും ഒഴിച്ചുനിർത്തിയാൽ, പഞ്ചാബിലെ എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 75 മുനിസിപ്പൽ കൗൺസിലുകളിലേക്കും 20 പഞ്ചായത്തുകളിലേക്കും ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

അതേ സമയം റായ്കോട്ടിലെ നാലാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ജഗ്ദേവ് സിങ് ജഗ്ഗയ്ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അതീവ ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ലുധിയാനയിലെ ഡി.എം.സി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആം ആദ്മി പാർട്ടി എം.എൽ.എ ഹകം തികേദാറിനെതിരെ കോൺഗ്രസ് ആരോപമവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - AAP leader shot in Amritsar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.