സജയകുമാര്‍, പ്രതാപന്
വെള്ളറട: വെള്ളറട കേന്ദ്രീകരിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന രണ്ടുപേർ പിടിയിലായി. കൊല്ലം കൊട്ടാരക്കര നീലേശ്വരം കുറുമ്പല്ലൂര് വീട്ടില്‍ സന്തോഷം എന്ന സജയകുമാര്‍(28), കുന്നത്തുകാല്‍ പനയറക്കോണം ആന്‍സി നിവാസില്‍ പ്രതാപന് (42) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളറട ആനപ്പാറ വിശ്വം ഫൈനാന്‍സ്, കൊല്ലക്കുടിയേറ്റം സനു ഫിനാന്‍സ്, കുടപ്പനമൂട് സനു ഫിനാന്‍സ്, പനച്ചമൂട് പാലയ്ക്കല്‍ ഫിനാന്‍സ് എന്നീ സ്വകാര്യപണമിടപാടു സ്ഥാപനങ്ങളിലാണ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്.
സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇൻസ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, എസ്.സി.പി.ഒമാരായ സജിന്‍, പ്രദീപ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.