ശ്രീനഗർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റത്തിന് മതപ്രഭാഷകനും ആത്മീയ ചികിത്സകനുമായ ഐജാസ് അഹമ്മദ് ഷെയ്ഖിന് 14 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. രൺബീർ പീനൽ കോഡിലെ സെക്ഷൻ 377 പ്രകാരം, സോപോറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മിർ വജാഹത്താണ് ശിക്ഷ വിധിച്ചത്. ആത്മീയ ചികിത്സയുടെ പേരിൽ കുട്ടികളെ വർഷങ്ങളോളം ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു.
"പ്രായപൂർത്തിയാകാത്ത ഇരകളിൽ അമാനുഷിക ഉപദ്രവമുണ്ടാകുമെന്ന ഭയം ജനിപ്പിച്ചുകൊണ്ട്" ഷെയ്ഖ് ആവർത്തിച്ചുള്ള പ്രകൃതിവിരുദ്ധ ലൈംഗിക പ്രവൃത്തികൾക്ക് ഇരകളെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പ്രോസിക്യൂഷൻ ആരോപിച്ചു.
2016 മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒമ്പത് വർഷം മുമ്പാണ് കേസിന്‍റെ വിവരങ്ങൾ പുറത്തു വരുന്നത്. കേസിൽ ചൊവ്വാഴ്ച 14 വർഷം തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. കുറഞ്ഞത് 12 കുടുംബങ്ങളെങ്കിലും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.