പ്രതീകാത്മക ചിത്രം

ഡൽഹിയിൽ ദമ്പതികൾക്ക് മർദനം; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ഡൽഹി: അലിപൂരിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ റോഡിൽ സ്കൂട്ടർ തടഞ്ഞതിനെ തുടർന്ന് സ്കൂട്ടർ യാത്രികരായ യുവാക്കൾ മർദിച്ചു. കാറോടിച്ചിരുന്ന പ്രവീണിനെ (36) അതിക്രൂരമായി മർദിക്കുകയായിരുന്നു. മർദനം തടയാൻ ശ്രമിച്ച ഭാര്യ ഭാരതിയെയും യുവാക്കൾ മർദിക്കുകയായിരുന്നു.ഇരകളായ ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

കുടുംബത്തോടൊപ്പം അലിപുരിലെ ബക്തവാർപുർ ഗ്രാമത്തിലാണ് പ്രവീണിന്റെ താമസം, ടെന്റ് നിർമാണമാണ് ജോലി. സെപ്റ്റംബർ 15ന് താനും ഭാര്യ ഭാരതിയും ബക്തവാർപുർ മാർക്കറ്റിലെത്തിയതായിരുന്നെന്നും തിരിച്ച് പോകുമ്പോഴായിരുന്നു സംഭവമെന്ന് അലിപുർ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂട്ടറിലെത്തിയ യുവാക്കൾ അപകടകരമായ രീതിയിൽ കാറിനെ മറികടക്കാൻ ശ്രമിക്കുകയും കാറിന് മുന്നിൽ അപകടകരമാം വിധം തലങ്ങും വിലങ്ങും സ്കൂട്ടറോടിക്കുകയായിരുന്നു. സ്കൂട്ടർ തടഞ്ഞ്

ശരിയായി സ്കൂട്ടർ ഓടിക്കാൻ ഉപദേശിച്ചു. ദമ്പതികളെ അധിക്ഷേപിക്കുകയും കാറിൽ കയറാൻ ശ്രമിച്ച പ്രവീണിനെ വലിച്ചിഴച്ച് മർദിക്കുയായിരുന്നു. യുവാക്കളിലൊരാൾ കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധമുപയോഗിച്ച് തലക്കും ചെവിയുടെ പിറകിലും കുത്തി മുറിവേൽപിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യയെയും ആക്രമിക്കുകയായിരുന്നു.

പ്ര​വീണിന്റെ ഭാര്യ പൊലീസിനെ വിളിക്കുകയും പൊലീസെത്തിയാണ് രക്തത്തിൽ കുളിച്ചുകിടന്ന പ്രവീണിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. രണ്ടുദിവസത്തിനു ശേഷമാണ് പ്രവീണിന് ബോധം തിരിച്ചുകിട്ടിയത്. സിസി ടി.വി കൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - Couple beaten up in Delhi; Police launch search for suspects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.