Posted On
date_range Updated On
date_range ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥൻ മര്‍ദിച്ച് പരിക്കേൽപിച്ചതായി പരാതി
മലപ്പുറം: ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മര്‍ദിച്ച് പരിക്കേൽപിച്ചതായി പരാതി. തിരൂർ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനും കൊണ്ടോട്ടി മൊറയൂർ സ്വദേശിയുമായ എൻ. ഷൈലേഷിനെതിരെയാണ് പരാതി. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
യുവതിയുടെ തല ചുമരില്‍ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിക്കുകയും ചെയ്‌തു. കൈവിരലുകള്‍ക്കും പൊട്ടലുണ്ട്. ദേഹമാസകലം ചതവേറ്റ നിലയിലാണ്. അമ്മ ബോധരഹിതയായെന്ന വിവരം കുട്ടിയാണ് ഫോണ്‍ ചെയ്‌ത് യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. ഇവരെത്തിയാണ് ആശുപത്രിയിലാക്കിയത്.
2014ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷം പിന്നിട്ടതോടെ മര്‍ദനം ആരംഭിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.