Posted On
date_range Updated On
date_range അഞ്ച് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതി; കര്‍ണാടക സ്വദേശി കസ്റ്റഡിയില്‍
ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ മദ്റസ വിദ്യാർഥികളായ അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ അധ്യാപകനെതിരെ കേസ്.
കര്‍ണാടക സ്വദേശിയായ അബ്ദുൽ ഹമീദിനെതിരെയാണ് (58) ആദൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മദ്റസയിലെ അധ്യാപകനാണ് അബ്ദുൽ ഹമീദ്.
സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടികള്‍ പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അബ്ദുൽ ഹമീദിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.