ചന്തു സാബു, നെബു ലോറൻസ്, അഖിൽ കെ. സുധാകരൻ, ആകാശ് രാജു, അവിനാശ് രാജു,
കെ.പി. സീജൻ, ജി. ബിനു, എൻ.ആർ. റെജി
പൊൻകുന്നം: കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ. പൂവരണി ഇടമറ്റം വാകവയലിൽ വീട്ടിൽ ചന്തു സാബു (21), വിളക്കുമാടം പനക്കൽ വീട്ടിൽ നെബു ലോറൻസ് (24), ഇടമറ്റം കുളമാക്കൽ വീട്ടിൽ അഖിൽ കെ. സുധാകരൻ (30), പൂവത്തോട് ഈട്ടിക്കൽ വീട്ടിൽ ആകാശ് രാജു (22), ഇയാളുടെ സഹോദരൻ അവിനാശ് രാജു (24), ഇടമറ്റം കോഴികുത്തിക്കര വീട്ടിൽ കെ.പി. സീജൻ (46), ഇടമറ്റം ഐക്കര വീട്ടിൽ ജി. ബിനു (41), ഇടമറ്റം നെടുവേലി വീട്ടിൽ എൻ.ആർ. റെജി (59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘംചേർന്ന് കഴിഞ്ഞ ദിവസം കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ ആക്രമിക്കുകയായിരുന്നു.ഇടമറ്റം പൊന്മല ഉത്സവത്തിന്റെ ഗാനമേളക്കിടയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് യുവാക്കളെ പ്രതികൾ കുരുവിക്കൂട് ഭാഗത്തേക്ക് വിളിച്ചുവരുത്തി കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പല സ്ഥലങ്ങളിൽനിന്നാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനിൽകുമാർ, പൊൻകുന്നം എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ പി.ടി. അഭിലാഷ്, നിസാർ, സി.പി.ഒമാരായ ജയകുമാർ, ബിവിൻ, മുഹമ്മദ് റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.