മനാഫ്
Posted On
date_range Updated On
date_range ഗുണ്ടയെ കാപ്പചുമത്തി കരുതൽ തടങ്കലിലാക്കി
ഈരാറ്റുപേട്ട: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പചുമത്തി കരുതൽ തടങ്കലിലാക്കി. നടക്കൽ കരയില്‍ അരുവിത്തുറ മുളന്താനത്തുവീട്ടില്‍ പുഞ്ചിരി മനാഫ് എന്ന മനാഫിനെയാണ് (31) കരുതൽ തടങ്കലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ കുറേ വർഷങ്ങളായി ഈരാറ്റുപേട്ട, തിടനാട്, വെള്ളൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും ഇടുക്കി തൊടുപുഴ സ്റ്റേഷനുകളിലും മോഷണം, പിടിച്ചുപറി, കഞ്ചാവുവിൽപന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എട്ടുകേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.