യുവതിയെ രണ്ട്​ പുരുഷൻമാൻ പിന്തുടർന്ന്​ ആക്രമിച്ച്​ വലിച്ചിഴച്ചു കൊണ്ടുപോകുന്നു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​

ലഖ്​നോ: ഉത്തർപ്ര​േദശ്​ ബുലന്ദേശ്വറിൽ രാത്രിയിൽ സ്​ത്രീയെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​. രണ്ടുപേർ സ്​ത്രീയെ ഓടിക്കുന്നതും പിടികൂടി വലിച്ചുകൊണ്ടുപോകുന്നതുമാണ്​ ദൃശ്യങ്ങൾ.

വിഡിയോ വൈറലായതോടെ പൊലീസ്​ സ്​ത്രീയെ കണ്ടെത്തുകയും കേസ്​ രജിസ്​റ്റർ ​െചയ്യുകയും ചെയ്​തു. ജഹാൻഗിറബാദിലെ ഖലോർ സ്വദേശിയാണ്​ യുവതി. ആക്രമിച്ച മൂന്നുപേരുടെ പേരുകൾ യുവതി വെളിപ്പെടുത്തുകയും ചെയ്​തു.


ഖുർജ നഗറിലെ ബന്ധുവിന്‍റെ വീട്ടി​െലത്തിയതായിരുന്നു യുവതി. അവിടെവെച്ച്​ ബന്ധു ഉപദ്രവിച്ചതിനെ തുടർന്ന്​ വീട്ടിൽനിന്ന്​ ഇറങ്ങിയോടി. എന്നാൽ, ബന്ധുവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേർ തന്നെ പിടികൂടുകയും ഉപദ്രവിക്കുകയുമായിരുന്നു -യുവതി​യുടെ പരാതിയിൽ പറയുന്നു.


സി.സി.ടി.വി ദൃശ്യങ്ങളിൽ നവംബർ 24ന്​ രാത്രി 10.59നാണ്​ സംഭവം. ഇരുട്ടിലൂടെ സ്​ത്രീ ഒാടുന്നതും പ്രദേശത്തെ ഒരു വാതിലിൽ മുട്ടുന്നതും കാണാം. യുവതിയുടെ പിന്നാലെ രണ്ടുപേർ വരികയും യുവതിയെ വലിച്ചുകൊണ്ടുപോകുന്നതും വിഡിയോയിലുണ്ട്​.


പ്രതികൾ തന്നെ ഉപദ്രവിക്കുകയും ബുലന്ദേശ്വറിലെ സ്​കൂളിന്​ സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ വരും വരായ്​കകൾ അനുഭവിക്കേണ്ടിവരുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പീഡനം, ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ്​ കേസ്​.

Tags:    
News Summary - CCTV footage shows duo dragging woman in UPs Bulandshahr booked for assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.