Posted On
date_range Updated On
date_range ക്ഷേത്രങ്ങൾ തകർത്തുവെന്ന് വ്യാജ ട്വീറ്റ്; യുവമോർച്ച അധ്യക്ഷനെതിരെ കേസ്
ചെന്നൈ: തമിഴ്നാട്ടിൽ 200 ദിവസത്തിനിടെ 130ലധികം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായി വ്യാജ ട്വീറ്റിട്ട ബി.ജെ.പി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വിനോജ് പി. ശെൽവത്തിനെതിരെ ചെന്നൈ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചെന്നൈ കീഴ്പാക്കം ഇളങ്കോവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുസമാധാനം തകർക്കുകയും സമൂഹത്തിൽ വിഭാഗീയതയും ശത്രുതയും സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതി. നേരത്തെ ബി.ജെ.പി സ്ഥാനാർഥിയായി നിയമസഭയിലേക്ക് ഇയാൾ മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.