അറസ്റ്റിലായ വൈശാഖ്, ഷാജഹാൻ, വർഗീസ്, സുമൽ വർഗീസ്
കിഴക്കമ്പലം: കഞ്ചാവ് വിൽപനക്കാരായ നാല് യുവാക്കളെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തേവക്കൽ കൈലാസ് കോളനി മുറിയങ്കോട്ട് വീട്ടിൽ വൈശാഖ് (29), കങ്ങരപ്പടി പുതുശ്ശേരിമല പുതിയവീട്ടിൽ ഷാജഹാൻ (27), കളമശ്ശേരി ആലയ്ക്കാപ്പിള്ളി വീട്ടിൽ സുമൽ വർഗീസ് (26), കളമശ്ശേരി സൗത്ത് ചെട്ടിമുക്ക് വെളുത്തമണ്ണുങ്കൽ വീട്ടിൽ വർഗീസ് (32) എന്നിവരാണ് പ്രതികൾ.
സംഭവവുമായി ബന്ധപ്പെട്ട് ചേലക്കാട്ടിൽ വീട്ടിൽ ചെറിയാൻ ജോസഫിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് രണ്ടു കിലോ കഞ്ചാവും, ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന്‍റെ അന്വേഷണത്തിലാണ് മറ്റു പ്രതികൾ അറസ്റ്റിലായത്. ഇവർ നിരവധി പ്രാവശ്യം പലയിടങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി വിൽപന നടത്തി. വർഗീസിനെതിരെ വിവിധ സ്റ്റേഷനുകളിൽ എട്ട്, വൈശാഖിന് മൂന്ന്, സുമലിന് മൂന്ന് എന്നിങ്ങനെ കേസുകൾ നിലവിലുണ്ട്.
എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്.ഐമാരായ കെ.എ. സത്യൻ, ശാന്തി കെ. ബാബു, മാഹിൻ സലീം, എസ്.സി.പി.ഒ മാരായ പി.എസ്. സുനിൽകുമാർ, വി.എ. ഇബ്രാഹിം കുട്ടി, കെ.കെ. ഷിബു, ഇ.എസ്. ബിന്ദു, ഇഷാദ പരീത്, ഡിസ്ട്രിക്ട് ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് തുടങ്ങിയവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.