കായംകുളം: ഇലക്ട്രിക് കടയിൽനിന്ന് കേബിളുകളും കാമറകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊൽക്കത്ത സ്വദേശികളായ സസിം ഖാൻ, ടിങ്കു, ഡൽഹി സ്വദേശികളായ മുഹമ്മദ് ഹാരിഫ്, ഇമ്രാൻഖാൻ, ബംഗളൂരു സ്വദേശി അംജാൻ എന്നിവരാണ് പിടിയിലായത്.കായംകുളത്തെ ജെ.ആർ.കെ ഇലക്ട്രിക്കൽസിന്‍റെ ഗോഡൗണിൽനിന്ന് അഞ്ച് ലക്ഷം രൂപയോളം വരുന്ന കേബിളും കാമറകളുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ എട്ടിന് പുലർച്ചയായിരുന്നു മോഷണം.
ഒന്നാം പ്രതിയായ നസീം ഖാൻ ആക്രി ശേഖരിക്കാൻ എത്തിയപ്പോൾ ഗോഡൗൺ തുറന്നു കിടക്കുന്നത് കണ്ട് മറ്റു പ്രതികളുമായി ചേർന്ന് മോഷണം നടത്തുകയായിരുന്നു. തുടർന്ന് ആദിക്കാട്ടുകുളങ്ങരയിൽ വിൽപന നടത്തി. മോഷ്ടിച്ച കേബിളിലെ ചെമ്പ് കമ്പി കഷണങ്ങളാക്കി മാറ്റിയാണ് വിൽപന നടത്തിയത്.ഡിവൈ.എസ്.പി അജയനാഥന്‍റെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, വി. ശ്രീകുമാർ, എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.