വീട് കുത്തിത്തുറന്ന് മോഷണം

കൊടുങ്ങല്ലൂർ: പടാകുളം പടിഞ്ഞാറ് എരിശ്ശേരി പാലത്തിന് സമീപം ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. എടച്ചാലിൽ സുനിൽ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച ഒരുപവൻ നഷ്ടപ്പെട്ടതായാണ് വിവരം.

അഴീക്കോട്ടെ ബന്ധുവീട്ടിൽ പോയ സുനിൽ കുമാറും ഭാര്യയും ഞായറാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുൻ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

വീട്ടിൽ തിരച്ചിൽ നടത്തിയ നിലയിലാണ്.  മോഷ്ടാവിന്‍റേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - burglary thief entered by breaking open the front door with a weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.