കച്ചവട സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം

പത്തനംതിട്ട: പഴയ ബസ്സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം.കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ഇവിടെ പ്രവർത്തിക്കുന്ന ജെം ടെയിലേഴ്സ്, ഗുരുവായൂർ പർപ്പടക സ്റ്റോർ, ആദം ട്രേഡിങ് തുടങ്ങിയ സ്ഥാപനങ്ങളിലെ പൂട്ട് കുത്തിത്തുറന്നായിരുന്നു കവർച്ച. തയ്ക്കാൻ സൂക്ഷിച്ചിരുന്ന തുണികളും പർപ്പടക കടയിൽനിന്ന് 5000 രൂപയും മോഷ്ടിച്ചു.

ആദം ട്രേഡിങ് അടിച്ചുതകർത്ത് താഴ് പൊട്ടിച്ച നിലയിലാണ്. കടകൾ അടച്ചുപോയി കഴിഞ്ഞാൽ സ്ഥാപനങ്ങൾക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു. പൊലീസ് രാത്രി പട്രോളിങ് ശക്തിപ്പെടുത്തിയും സി.സി ടി.വി കാമറ സ്ഥാപിച്ചും കേടായ തെരുവുവിളക്കുകൾ മാറ്റിയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂനിറ്റ് ആവശ്യപ്പെട്ടു.

യൂനിറ്റ് വൈസ് പ്രസിഡന്റ് ഹസീബ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ ഉദ്ഘാടനം ചെയ്തു. ജില്ല ജോയന്റ് സെക്രട്ടറി ഗീവർഗീസ് പാപ്പി, ജില്ല ട്രഷറർ ജയപ്രകാശ്, യൂനിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഷിബു ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Burglary of commercial establishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.