മൊബൈൽ കവർച്ചക്കിടെ കോളജ്​ വിദ്യാർഥിനി മരിച്ച സംഭവം; പ്രതികളിലൊരാളെ പൊലീസ്​ വെടിവച്ച്​ കൊന്നു

ഗാസിയാബാദ്:​ മൊബൈൽ കവർച്ചക്കിടെ കോളജ്​ വിദ്യാർഥിനി മരിച്ച സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഓ​േ​ട്ടായിൽ സഞ്ചരിച്ച പെൺകുട്ടിയെ പിൻതുടർന്ന്​ ബൈക്കിലെത്തിയ യുവാക്കളാണ്​ കൊടും ക്രൂരത ചെയ്തത്​. മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിക്കവേ പെൺകുട്ടി തലയിടിച്ച്​ റോഡിൽ വീണ്​ പരിക്കേൽക്കുകയും പിന്നീട്​ മരിക്കുകയുമായിരുന്നു. സംഭവത്തിലെ പ്രതികളിലൊരാളെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടാളി ഓടി രക്ഷപ്പെടുകയും ചെയ്​തു. ​

ഒന്നാം വർഷ ബിടെക് വിദ്യാർഥിനിയായ കീർത്തി സിങ് (19)​ ആണ്​ ദാരുണമായി കൊല്ലപ്പെട്ടത്​. ബൈക്കിലെത്തിയ രണ്ട് അക്രമികൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.​ പെൺകുട്ടി ഓട്ടോയുടെ അകത്ത് ഇരിക്കുമ്പോൾ ബൈക്കിലെത്തിയ അക്രമികൾ അവരുടെ ബൈക്ക് റിക്ഷയുടെ അടുത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്​. ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി പിടിവിട്ടിരുന്നില്ല. എന്നാൽ അവസാനം അക്രമികൾ അവളെ വലിച്ച്​ താഴേക്ക്​ ഇടുകയായിരുന്നു.

ഹൈവേയിൽ വീണ്​ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റപ്പോൾ പോലും അക്രമികൾ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന്​ പൊലീസ്​ പറയുന്നു. സംഭവത്തിൽ മസൂരി പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ രവീന്ദ്ര ചന്ദ് പന്തിനെ കൃത്യവിലോപത്തിന് സസ്‌പെൻഡ് ചെയ്യുകയും രണ്ട് സബ് ഇൻസ്‌പെക്ടർമാരായ തൻവീർ ആലം, പുനിത് സിങ് എന്നിവരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു.

കൃത്യം ചെയ്തത്​ കൊടും ക്രിമിനലുകൾ

സംഭവത്തിലെ പ്രതി കൊടും ക്രിമിനലായ ജിതേന്ദ്ര ആണെന്ന്​ പൊലീസ്​ പിന്നീട്​ കണ്ടെത്തിയിരുന്നു. 12 കേസുകളിൽ പ്രതിയാണ്​ ഇയാൾ. ഇയാൾ ഗാസിയാബാദിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച രാത്രി വൈകി, ഗാസിയാബാദ് പോലീസ് മസൂരി പോലീസ് സ്റ്റേഷൻ പ്രദേശത്ത് ഒരു ചെക്ക് പോയിന്റ് സ്ഥാപിക്കുകയും മോട്ടോർ ബൈക്കിൽ വരുന്ന രണ്ട് പേരെ നിർത്താൻ നിർദ്ദേശിച്ചെങ്കിലും അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം പിന്തുടർന്ന പൊലീസിന് നേരെ വെടിയുതിർക്കുകയും ഒരു സബ് ഇൻസ്‌പെക്ടർക്ക് പരിക്കേൽക്കുകയും ചെയ്തതായും അധികൃതർ പറയുന്നു. തിരിച്ചുള്ള വെടിവയ്​പ്പിലാണ്​ ജിതേന്ദ്ര കൊല്ലപ്പെട്ടത്​. ഒപ്പമുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു.

Tags:    
News Summary - BTech student's death during snatching: Accused killed in police encounter in Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.