'കൂടുതൽ സ്ത്രീധനം രാഹുൽ ആവശ്യപ്പെട്ടു; കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദനം, ചാർജർ വയർ കഴുത്തിൽ മുറുക്കി'

കൊച്ചി: താൻ നേരിട്ടത് ക്രൂരമായ മര്‍ദനമാണെന്ന് കോഴിക്കോട് പന്തീരങ്കാവില്‍ ഭർത്താവിന്‍റെ അതിക്രമത്തിന് ഇരയായ നവവധു. കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് രാഹുലിന്‍റെ മർദനം. ചാർജർ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. കൊല്ലുമെന്ന് പറഞ്ഞ് മർദിച്ചു. അടിയേറ്റ് ബോധരഹിതയായി. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു.

സ്ത്രീധനം കൂടുതൽ വേണമെന്ന് പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. കല്യാണത്തിന് മുമ്പ് ഇക്കാര്യത്തിലെല്ലാം ധാരണയായതാണല്ലോയെന്ന് താൻ പറഞ്ഞെന്ന് യുവതി പറഞ്ഞു. ഇതോടെ മർദനം തുടങ്ങുകയായിരുന്നു. 12ന് പുലർച്ചെ ഒരു മണിയോടെയാണ് മർദനം തുടങ്ങിയത്. ആദ്യം കരണത്തടിച്ചു. പിന്നീട് കൈമടക്കി തലയിൽ ഇടിച്ചു. ചാർജറിന്‍റെ കേബിൾ കഴുത്തിൽ കുരുക്കി. വാതിൽ തുറന്ന് ഓടാൻ ശ്രമിച്ചെങ്കിലും പിടിച്ച് മുറിയിൽ തന്നെ കിടത്തി. പിന്നീട് ബെൽറ്റ് കൊണ്ട് അടിച്ചു. അടിക്കിടെ എനിക്ക് ബാലൻസ് തെറ്റുന്നത് പോലെ തോന്നി. അപ്പോഴെല്ലാം ഉറക്കെ കരയുന്നുണ്ടായിരുന്നു. പിന്നീട് ബോധം പോയി. ബോധം വന്നപ്പോൾ ആശുപത്രിയിലായിരുന്നു -യുവതി പറഞ്ഞു.

വീട്ടുകാർ എത്തിയ ശേഷം ആശുപത്രിയിൽ കാണിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. എന്നാൽ, പറഞ്ഞതിൽ പല പ്രധാന കാര്യങ്ങളും പൊലീസ് രേഖപ്പെടുത്തിയില്ല എന്നാണ് പിന്നീട് അറിഞ്ഞത്. സ്റ്റേഷനിൽ ഞങ്ങൾ എത്തുന്നതിന് മുന്നേ രാഹുൽ എത്തിയിരുന്നു. പൊലീസുകാരുമായി സുഹൃത്തുക്കളെ പോലെ ഇടപഴകുന്നത് കണ്ടതാണ്. ഇതെല്ലാം സ്വാഭാവികമാണെന്നായിരുന്നു സി.ഐ പറഞ്ഞത്. പൊലീസ് രാഹുലിന്‍റെ ഭാഗത്തുനിന്ന് സംസാരിക്കുന്നത് പോലെയാണ് തോന്നിയതെന്നും യുവതി പറഞ്ഞു.

പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ്​ കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പ​ന്നി​യൂ​ർ​കു​ള​ത്തെ ഭ​ർ​തൃ​വീ​ട്ടി​ൽ സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്ന കാ​ര​ണ​ത്താ​ൽ ക്രൂരമായ ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ം നേരിടേണ്ടിവന്നത്. പ​ന്തീ​രാ​ങ്കാ​വ് പ​ന്നി​യൂ​ർ​കു​ളം സ്നേ​ഹ​തീ​ര​ത്തി​ൽ രാ​ഹു​ലു​മാ​യു​ള്ള ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ അ​ഞ്ചി​നാ​യി​രു​ന്നു. പ​ന്നി​യൂ​ർ​ക്കു​ളം മാ​ട്രി​മോ​ണി​യ​ൽ മു​ഖേ​ന ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​ന്റെ ഏ​ഴാം​നാ​ൾ അ​ടു​ക്ക​ള​കാ​ണ​ൽ ച​ട​ങ്ങി​ന്​ പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി 26 അം​ഗം സം​ഘം രാ​ഹു​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ നി​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ട​ത്.

കാ​ര്യ​മ​ന്വേ​ഷി​ച്ച വീ​ട്ടു​കാ​രോ​ട് ശൗ​ചാ​ല​യ​ത്തി​ൽ തെ​ന്നി​വീ​ണെ​ന്നാ​ണ് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ പ​റ​യാ​ൻ​ പെ​ൺ​കു​ട്ടി​യോ​ട് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും വി​ശ​ദ​മാ​യി ചോ​ദി​ച്ച​പ്പോ​ഴാ​ണ് ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്‍റെ ക​ഥ​യ​റി​ഞ്ഞ​തെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. രാ​ഹു​ൽ ബെ​ൽ​റ്റ്കൊ​ണ്ട് അ​ടി​ച്ചെ​ന്നും മൊ​ബൈ​ൽ ചാ​ർ​ജ​റി​ന്റെ കേ​ബി​ൾ ക​ഴു​ത്തി​ൽ കു​രു​ക്കി കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നും യു​വ​തി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ചെ​ല്ലു​ന്ന​തി​ന്‍റെ ത​ലേ​ന്നാ​ണ് മ​ർ​ദ​നം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു.

പെ​ൺ​കു​ട്ടി​യെ ഫ​റോ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച്​ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം 26 അം​ഗ സം​ഘം പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി. എ​ന്നാ​ൽ, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് മോ​ശം ഇ​ട​പെ​ട​ലാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ഉ​ച്ച​ക്ക്​ ഒ​ന്നി​ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​ർ രാ​ത്രി ഏ​ഴി​നു​ശേ​ഷ​മാ​ണ് പ​റ​വൂ​രി​ലേ​ക്ക് തി​രി​ച്ച​ത്. ത​ങ്ങ​ൾ പ​റ​വൂ​രി​ലേ​ക്ക് തി​രി​ക്കും​മു​മ്പേ രാ​ഹു​ലി​നെ സ്‌​റ്റേ​ഷ​നി​ൽ​നി​ന്ന് വി​ട്ട​യ​ച്ചെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​മാ​യി പ​റ​വൂ​രി​ലേ​ക്ക് തി​രി​ച്ചു​പോ​രു​ക​യാ​യി​രു​ന്നു.

ജ​ർ​മ​നി​യി​ൽ എ​യ​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​ണ് രാ​ഹു​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ.​ടി ക​മ്പ​നി​യി​ൽ എ​ൻ​ജി​നീ​യ​റാ​ണ് യു​വ​തി. അതേ സമയം, ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.  

Tags:    
News Summary - brutally beaten up by husband at his house Pantheerankavu dowry harassment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.