ബ്രൗൺഷുഗർ പിടിച്ച സംഭവം: പ്രതിയുടെ സഹായിയും അറസ്റ്റിൽ

കോതമംഗലം: കഴിഞ്ഞ ദിവസം ബ്രൗൺഷുഗറുമായി പിടിയിലായ അസം സ്വദേശിയുടെ സഹായിയും പിടിയിൽ. അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്മാനാണ് (37) 10 ഗ്രാം ബ്രൗഷുഗറുമായി പിടിയിലായത്.എക്സൈസ് സി.ഐ എ. ജോസ് പ്രതാപി‍െൻറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ കോതമംഗലം -മൂവാറ്റുപുഴ റോഡിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം 24 ഗ്രാം ബ്രൗഷുഗറുമായി പിടിയിലായ അസം സ്വദേശി സദ്ദാം ഹുസൈ‍െൻറ സഹായിയാണിയാൾ. രണ്ടുപേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിലാണ് താമസം.മുജീബ് റഹ്മാന്റെ ഫ്ലാറ്റിലും എക്സൈസ് സംഘം പരിശോധന നടത്തി.പ്രവന്‍റിവ് ഓഫിസർമാരായ കെ.എ. നിയാസ്, സിദ്ദീഖ്, സി.ഇ.ഒമാരായ ബിജു, ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. 

Tags:    
News Summary - brown sugar Caught Incident: Accused's assistant also arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.