Posted On
date_range Updated On
date_range വീടുകയറി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ
കോതമംഗലം: വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിൽ. പാലമറ്റം ഇഞ്ചത്തൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയി (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ചീക്കോട് അമ്മപ്പിള്ളിൽ വിനയനും (26) ഇഞ്ചത്തൊട്ടി കടുവാപ്പിള്ളി അഖിലും (27) തമ്മിൽ പാലമറ്റത്തുള്ള ബാറിൽ വെച്ച് തർക്കമുണ്ടായി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ വിനയനെ മൂവർ സംഘം വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വിനയനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും അഖിലിനെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അഖിൽ പൊലീസ് നിരീക്ഷണത്തിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.