വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്‌കയെ ആക്രമിച്ച പ്രതി പിടിയില്‍

ശക്തികുളങ്ങര: വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്കയായ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയില്‍. കുരീപ്പുഴ മുന്‍വിനാട് കായല്‍വാരം വീട്ടില്‍ ആല്‍ബിന്‍ (28) ആണ് പിടിയിലായത്.

ആല്‍ബിന്റെ അമ്മയും പരാതിക്കാരിയായ സ്ത്രീയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആല്‍ബിന്റെ അമ്മ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിനെ ചോദ്യംചെയ്ത് പരാതിക്കാരിയുടെ വീട്ടിലെത്തിയ ആല്‍ബിന്‍ അസഭ്യം പറഞ്ഞ് പരാതിക്കാരിയെയും മകളെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടക്കുകയും ചെയ്തു. 

Tags:    
News Summary - broke into the house and middle-aged woman Attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.