ബെംഗളൂരു: കോഴി കച്ചവടത്തിൽ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ച് കുറക്കനെ വളർത്തിയയാൾ അറസ്റ്റിൽ. കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ നാഗവല്ലി സ്വദേശിയും കോഴിഫാം ഉടമയുമായ ലക്ഷ്മികാന്ത് (42) ആണ് പിടിയിലായത്. കച്ചവടം മെച്ചപ്പെടുമെന്ന് വിശ്വസിച്ചാണ് ഇയാൾ കുറുക്കനെ കോഴി ഫാമിലെ കൂട്ടിലിട്ട് വളര്‍ത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഏഴുമാസം മുമ്പാണ് ലക്ഷ്മികാന്തിന് ഗ്രാമത്തിലെ കാടു മൂടിയ പ്രദേശത്ത് നിന്ന് കുറുക്കന്‍ കുഞ്ഞിനെ ലഭിച്ചത്. തുടര്‍ന്ന് രഹസ്യമായി ഫാമിലെത്തിച്ച് വളര്‍ത്തുകയായിരുന്നു. കുറുക്കന്റെ ചിത്രമോ പ്രതിമയോ കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ സൂക്ഷിക്കുന്നത് പതിവാണ്.
കോഴി വാങ്ങാനും മറ്റുമായി ഫാമിലെത്തിയവരാണ് ഇയാൾ കുറുക്കനെ വളര്‍ത്തുന്ന വിവരം വനം വകുപ്പിനെ അറിയിച്ചത്. കുറുക്കനെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കച്ചവടം കൂടുതല്‍ മെച്ചപ്പെടുമെന്നും വിശ്വസിച്ചാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
കുറുക്കനെ വനംവകുപ്പ് ഏറ്റെടുത്തതായും പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.