ചേര്‍ത്തല (ആലപ്പുഴ): കടക്കരപ്പള്ളിയിൽനിന്ന് കാണാതായ ബിന്ദു പത്മനാഭനെ കൊന്ന് കഷണങ്ങളാക്കിയെന്നും എല്ലുകൾ കത്തിച്ചെന്നും പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തൽ. 2006 മേയിൽ നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഇയാൾ വെളിപ്പെടുത്തിയത്. ബിന്ദുവിനെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍വെച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടതായാണ് മൊഴി.
കുഴിച്ചിട്ട മൃതദേഹം നാളുകള്‍ക്കുശേഷം അഴുകി അസ്ഥിമാത്രമായപ്പോള്‍ പുറത്തെടുത്ത് വെട്ടിനുറുക്കി കത്തിച്ച് ചാരമാക്കി പലയിടത്തായി തള്ളിയതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ. ഹേമന്ത്കുമാര്‍ പറഞ്ഞു. കത്തിച്ച അവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് കായലിലേക്ക് തള്ളി. കൊലപാതകം നടന്ന വീട്ടിലും തണ്ണീര്‍മുക്കം ബണ്ടിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു.
അമ്പലപ്പുഴയില്‍ ബിന്ദുവിന്റ പേരിലുണ്ടായിരുന്ന ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട പണക്കൈമാറ്റം വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യന്റെ വീട്ടില്‍ നടന്നിരുന്നു. സ്ഥലം വാങ്ങാന്‍ കരാറിലേർപ്പെട്ട പള്ളിപ്പുറം സ്വദേശിയാണ് തുക നല്‍കിയത്. ഇതു പങ്കുവെക്കുന്നതിലെ തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തിയെന്നാണ് മൊഴി. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.