പത്തനംതിട്ട: വീട്ടുമുറ്റത്തുനിന്ന് മോട്ടോർ ബൈക്ക് മോഷ്ടിച്ച പ്രതികളെ കോയിപ്രം പൊലീസ് പിടികൂടി. 22ന് രാത്രി വെണ്ണിക്കുളം കാരുവള്ളിൽ ബാലകൃഷ്ണൻ നായരുടെ മകൻ സുനിൽ ബി. നായരുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യഭവനിൽ അഖിൽ എന്ന എസ്. അനിൽ കുമാർ (22), പെരിങ്ങര ചാത്തങ്കര പുതുപ്പറമ്പിൽ ശശിയുടെ മകൻ ശരത് (22) എന്നിവരാണ് പിടിയിലായത്. എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കേസ് സംബന്ധിച്ച വിവരങ്ങൾ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതിനെ തുടർന്ന് ആലപ്പുഴ പുന്നപ്ര പൊലീസ് രാത്രി പട്രോളിങ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.