ബൈ​ക്ക് മോ​ഷ​ണക്കേസ് പ്ര​തി​ക​ൾ

ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ

പേരാമ്പ്ര: വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഘത്തെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. വാല്യക്കോട് നിടുപ്പറമ്പിൽ ആദർശ് (20), മേപ്പയൂർ പൂതേരി പാറ അമൽ (20) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ സ്വദേശി താഴത്തുകുനിയിൽ ജിഷ്ണുവിന്റെ ബൈക്കാണ് രണ്ടാഴ്ചമുമ്പ് മോഷണംപോയത്.

മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം വരുത്തി നമ്പർ പ്ലേറ്റ് വെക്കാതെ ഉപയോഗിച്ചുവരുകയായിരുന്നു. ബൈക്കിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും പ്രതികൾ എടുത്തിട്ടുണ്ടെന്ന് പരാതിയുണ്ട്.സി.സി.ടി.വിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താലേ പ്രതികൾക്ക് മറ്റ് കേസുകളിലുള്ള പങ്കാളിത്തം വ്യക്തമാകൂ എന്ന് പെരുവണ്ണാമൂഴി ഇൻസ്‌പെക്ടർ കെ. സുഷീർ പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ ആർ.സി. ബിജു, കെ. അബ്ദുൽ ഖാദർ, ഋഷിപ്രസാദ്, സി.പി.ഒമാരായ പ്രജേഷ്, ഷൈജു, ഷൈൻ ജിത്ത്, ഫിജിത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Bike thieves arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.