ബൈക്ക് മോഷ്ടാവ് പിടിയിൽ

മട്ടാഞ്ചേരി: വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തോപ്പുംപടി പോളക്കണ്ടത്ത് അക്കു എന്ന അക്ബറിനെയാണ് (28) മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ കെ.ആർ. മനോജ്, പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചെറളായി സംഗീത് ആശുപത്രിക്ക് മുൻവശത്തെ വീടിന് മുന്നിൽനിന്നാണ് മോഷ്ടിച്ചത്.ബൈക്ക് തകരാറായതിനെ തുടർന്ന് കുറച്ച് ദിവസമായി വീടിന് മുൻവശം വെച്ചിരിക്കുകയായിരുന്നു.പ്രതി തന്റെ വാഹനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവിടെയുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ ബൈക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് മട്ടാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പിടിയിലായ അക്ബര്‍ മട്ടാഞ്ചേരി, ഹാര്‍ബര്‍, പള്ളുരുത്തി, തോപ്പുംപടി, മുതലായ സ്റ്റേഷനുകളിൽ നിരവധി മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Bike thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.