ബൈക്ക് മോഷണം: യുവാവ് അറസ്റ്റിൽ

അടിമാലി: ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. മൂലമറ്റം അശോക കവല അമ്പാട്ട് സുബിനെയാണ് (24) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി മന്നാങ്കാല സ്വദേശി അഭിജിത്തിന്‍റെ ഉടമസ്ഥതയിലുള്ള യമഹ ബൈക്കാണ് 18 ന് രാത്രി മോഷണം പോയത് .

വീടിന്‍റെ കാർ പോർച്ചിൽ വെച്ചിരുന്ന ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാതെ തള്ളി കൊണ്ടുപോകുന്നതിനിടെ നാട്ടുകാർക്ക്‌ സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്.ഐ ടി.പി. ജൂഡി, എ.എസ്.ഐ ഷാജിത, സി.പി.ഒ സനൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Bike theft: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.