മു​ഹ​മ്മ​ദ് ഇ​ർ​ഫാൻ

ബൈക്ക് മോഷണം: പ്രതി പിടിയിൽ

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി മ​സ്ജി​ദു​ല്‍ ഫു​ര്‍ഖാ​ന്‍ പ​ള്ളി പ​രി​സ​ര​ത്തു​നി​ന്ന്​ ബൈ​ക്ക് മോ​ഷ്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രേ​ക്കാ​ട് ചേ​നാ​ട​ൻ കു​ള​മ്പ് ക​ക്കാ​ട്ട് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ​യാ​ണ് (23) ക​ൽ​പ​ക​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ര​ണ്ടി​നാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. ഉ​ട​മ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ പ്ര​തി ബൈ​ക്ക് കാ​ടാ​മ്പു​ഴ​യി​ൽ ഉ​പേ​ക്ഷി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ച്​ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ കൊ​ള​ത്തൂ​ർ, കാ​ടാ​മ്പു​ഴ, വ​ളാ​ഞ്ചേ​രി, മ​ഞ്ചേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന​മാ​യ കേ​സു​ണ്ട്. ശൈ​ലേ​ഷ്, സോ​ണി ജോ​ൺ​സ​ൺ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Bike theft: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.