കാമുകിയുടെ ബന്ധുക്കൾ 17കാരനെ കൊലപ്പെടുത്തി, ജനനേന്ദ്രിയം മുറിച്ചെടുത്തു; പ്രതിയുടെ വീടിന് മുമ്പിൽ അന്ത്യകർമം ഒരുക്കി വീട്ടുകാർ
പട്ന: ബിഹാറിലെ മുസാഫർപൂരിൽ 17കാരനെ കാമുകിയുടെ ബന്ധുക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കൗമാരക്കാരെൻറ ജനനേന്ദ്രിയം മുറിെച്ചടുക്കുകയും ചെയ്തു. പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിലെ എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ പ്രതിയുടെ വീടിന് മുമ്പിൽ 17കാരന് അന്ത്യവിശ്രമം ഒരുക്കുകയും ചെയ്തു.
കാന്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ രേപുര രാംപുർഷ ഗ്രാമത്തിലെ സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി സൗരഭ് കുമാറിനെ തൊട്ടടുത്ത സോർബാര ഗ്രാമത്തിലെ പെൺകുട്ടിയുടെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ സൗരഭിനെ ക്രൂരമായി മർദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞെത്തിയ സൗരഭ് കുമാറിെൻറ വീട്ടുകാർ ഉടൻതന്നെ ആശുപത്രിയിെലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പൊലീസ് േകസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
'പ്രണയബന്ധത്തെ ചൊല്ലിയാണ് കൗമാരക്കാരനെ കൊലപ്പെടുത്തിയത്. സൗരഭിനെ ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം ലഭ്യമാകൂ' -മുസാഫർപൂർ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു.
കൊലപാതകത്തെ തുടർന്ന് പ്രകോപിതരായ കൗമാരക്കാരെൻറ വീട്ടുകാർ പ്രതിയായ പെൺകുട്ടിയുടെ ബന്ധു സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ചു. കൗമാരക്കാരെൻറ അന്ത്യകർമം പ്രതിയുടെ വീടിന് മുമ്പിൽ നടത്തുകയും ചെയ്തു.
സുശാന്ത് പാണ്ഡെയെന്ന വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾകകായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. വീട് ആക്രമിച്ച മൂന്നുപേർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.